congres
മൂക്കന്നൂരിൽ നടന്ന കോൺഗ്രസ് സമരം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ഫാ.സ്റ്റാൻ സ്വാമി സംഭവത്തിലും കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ഭരണകൂടെ ഭീകരതയ്ക്കുമെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂക്കന്നൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ശ്രദ്ധക്ഷണിക്കൽ യോഗങ്ങൾ നടത്തി. ആശുപത്രി ജംഗ്ഷനിൽ നടന്ന സമരം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏല്യാസ് കെ.തരിയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ബേബി, ടി.എം. വർഗീസ്, ജോസ് മാടശേരി, പോൾ പി.ജോസഫ്, ലൈജൊ ആന്റു, ലാലി ആന്റു, പി.എൽ. ഡേവീസ്എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. പൂതംകുറ്റി, സെഹിയോൻ ജംഗ്ഷൻ, ആഴകം,പള്ളിപ്പടി എന്നിവിടങ്ങളിൽ യോഗങ്ങൾ ചേർന്നു.