അങ്കമാലി: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഗ്രാമസഭകൾ ചേരാൻ സാധിക്കാത്തതിനാൽ 2021-22 വാർഷിക പദ്ധതികൾക്കായി അപേക്ഷകൾ ക്ഷണിച്ചു. നെൽക്കൃഷി വികസനം, തെങ്ങ്, ജാതിക്കൃഷിക്ക് ജൈവവളം വിതരണം, ഫലവൃക്ഷത്തൈവിതരണം, സ്പ്രെയർ വാങ്ങുന്നതിന്, വാഴക്കൃഷി വികസനം, തരിശുനെൽക്കൃഷിവികസനം, ആട് വിതരണം, വീട് വാസയോജ്യമാക്കൽ, ബയോഗ്യാസ് പദ്ധതികൾ, പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, പഠനമുറി, കുടുംബശ്രീ അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികളുടെ അപേക്ഷകൾ പഞ്ചായത്തിൽ നിന്നോ വാർഡ് മെമ്പർമാരിൽനിന്നോവാങ്ങി 16നകം അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.