കുറുപ്പംപടി: ഇന്നലെ രാവിലെ ഉണ്ടായ കാറ്റിൽ മുടക്കുഴ പഞ്ചായത്തിലെ 5, 8, 12,13 വാർഡുകളിൽ വ്യാപകമായ നാശ നഷ്ടങ്ങൾ സംഭവിച്ചു. പല വീടുകളിലേക്കും മരങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു. പഞ്ചായത്തിൽ വ്യാപക കൃഷി നാശങ്ങളും ഉണ്ടായിട്ടുണ്ട്. ഇളംമ്പകപ്പിള്ളി പന ബിള്ളി ഗോപാലകൃഷണൻ, മുടക്കുഴ ഇടശേരി വീട്ടിൽ ശെൽവം, പാണ്ടിക്കാട് കുഴിക്കാട്ടിൽ വർഗീസ് എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. മുടക്കുഴ വേരും പ്ലാക്കിൽ ലെനിന്റെ 200-ഓളം കുലച്ച വാഴകളും ഈ വാർഡുകളിലെ മരച്ചീനികൾ അടക്കമുള്ള കൃഷികളും കാറ്റിൽ നശിച്ചു. കൃഷി നാശം സംഭവിച്ചവർക്കും വീട് തകർന്നവർക്കും എത്രയും വേഗം ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സഹായങ്ങൾ അനുവദിക്കണമെന്ന് മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് റവന്യു അധികൃതരേടാവാശ്യപ്പെട്ടു.