മൂവാറ്റുപുഴ: കഴിഞ്ഞ 72 ദിവസമായി അടഞ്ഞുകിടക്കുന്ന കടകൾ തുറക്കണമെന്നാവശ്യപ്പെട്ട യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി മനാഫ് കാപ്പാട്, സെക്രട്ടറി സലിം രാമനാട്ടുകര എന്നിവരെ കോഴിക്കോട് മിഠായിത്തെരുവിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മൂവാറ്റുപുഴ യൂണിറ്റ് പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. യൂത്ത് വിംഗ് പ്രസിഡന്റ് ആരിഫ് പി.വി.എം അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ ജില്ലാ ട്രഷർ അജ്മൽ ചക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് മേഖല പ്രസിഡന്റ് അലക്സാണ്ടർ ജോർഡി, യൂത്ത് വിംഗ് യൂണിറ്റ് സെക്രട്ടറി ജോബി മുണ്ടകൻ എന്നിവർ സംസാരിച്ചു.