കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും ചേർന്ന് പഞ്ചായത്ത് പരിധിയിലെ കർഷകർക്ക് സൗജന്യമായി കശുമാവിൻതൈകൾ വിതരണം നടത്തി. അത്യുല്പാദനശേഷിയുള്ള 3500 ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് നൽകിയത്.പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് അംഗങ്ങളായ സിബി മാത്യു, രാജേഷ് കുഞ്ഞുമോൻ, ടീന ടിനു, ജിൻസി മാത്യു, ലിസ്സി ജോർജ്, ഉഷ ശിവൻ, പഞ്ചായത്ത് സെക്രട്ടറി ഷാജിതബീഗം എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഇ.എം.മനോജ്, കശുമാവ് കൃഷി വികസന ഏജൻസി ഫീൽഡ് ഓഫീസർ ടി.ശാലിനി എന്നിവർ പങ്കെടുത്തു.