bjp
ബി.ജെ. പി.ഒ ബി.സിമോർച്ച താലൂക്ക് ആശുപത്രിക്ക്മുൻപിൽ നടത്തിയ സമരം എൻ. മനോജ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: കേരളത്തിലെ കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിലെ ക്രമക്കേടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഒ.ബി.സി മോർച്ച സമരം നടത്തി. അങ്കമാലി താലൂക്ക് ആശുപത്രിക്ക് മുൻപിൽ നടന്ന സമരം ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് എൻ. മനോജ് ഉദ്ഘാടനം ചെയ്തു. കെ.എ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. സി.എം. ബിജു, ഇ.എൻ. അനിൽ, സോമൻ വിജയൻ എന്നിവർ പ്രസംഗിച്ചു.