മൂവാറ്റുപുഴ: ശക്തമായ കാറ്റിൽ കല്ലൂർകാട്-ആയവന മേഖലയിൽ വ്യാപകമായ നാശനഷ്ടം . കല്ലൂർക്കാട് - കോട്ട റോഡ് ഏനാനല്ലൂർ കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ മരങ്ങൾ കടപുഴകി. കോൾചിറ റോഡ്, കുഴുപ്പിള്ളി പീടിക,പള്ളിമല റോഡ് ,നിറംപുഴ കോളനി എന്നീ പ്രദേശങ്ങളിലെ വൻ മരങ്ങളുൾപ്പടെ കടപുഴകി വീണു. ഇലക്ട്രിക് ലൈനിലേക്കും വീടുകളുടെ മുകളിലേക്കുമാണ് മരങ്ങൾ കടപുഴകി വീണത് . ഏനാനല്ലൂർ വാലംപാറക്കൽ മത്തച്ചൻ , ആയവന മനായാണിപ്പുറത്ത് ഹരിദാസ് , നിറംപുഴ കോതേലിൽ ജോസ് , നിറംപുഴ ചെമ്പനാതണ്ടേൽ അഭിലാഷ് സി.എ. , നിറംപുഴകുഴി തടത്തിൽ രാമകൃഷ്ണൻ എന്നിവരുടെ വീടുകളുടെ മുകളിലേക്കാണ് മരങ്ങൾ കടപുഴകി വീണത്. ജോസ് കോതേലിൽ,അഭിലാഷ് ചെമ്പനാതണ്ടേൽ എന്നിവരുടെ വീടുകൾ പൂർണമായും തകർന്നു. മറ്റുള്ളവരുടേത് ഭാഗികമായും കേടുപാടുകൾ സംഭവിച്ചു. നിരവധി ഇലകേട്രിക് പോസ്റ്റുകളാണ് റോഡിലേക്ക് വീണുകിടക്കുന്നത്. കല്ലൂർക്കാട് അഗ്നിശമനസേന മരങ്ങൾ മുറിച്ചു മാറ്റി അപകടാവസ്ഥ ഒഴിവാക്കി ഗതാഗതം പുനസ്ഥാപിച്ചു.