aptitude-test

കളമശേരി: കുസാറ്റ് ബയോടെക്‌നോളജി വകുപ്പിലെ ടീച്ചിംഗ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള യോഗ്യതാ പരീക്ഷയായ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള അപേക്ഷകൾ ക്ഷണിച്ചു. എം.ടെക് പ്രോഗ്രാം ഇൻ മറൈൻ ബയോടെക്‌നോളജി കോഴ്‌സ് പ്രവേശനത്തിന് ഗാറ്റ്-ബി റാങ്കുളളവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്ക് , സി.ജി.പി.എ. യോടെ ബി.ടെക് അല്ലെങ്കിൽ ബി.ഇ. ഇൻ ബയോടെക്‌നോളജി അല്ലെങ്കിൽ മറൈൻ ബയോളജി ഉൾപ്പെടെയുള്ള ലൈഫ് സയൻസിന്റെ ഏതെങ്കിലും ശാഖയിൽ എം.എസ്.സി. യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. dbt.nta.ac.in എന്ന വെബ്സൈറ്റ് വഴി 2021 ജൂലായ് 31 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസ് സമർപ്പിക്കാനുള്ള അവസാന തീയതി 2021 ജൂലായ് 31 ആണ്.