കുറുപ്പംപടി: കേന്ദ്ര സർക്കാരിന്റെ പുതിയ സഹകരണ നയത്തിനെതിരെ കേരള കോ ഒാപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ അഭിമുഖ്യത്തിൽ കുറുപ്പംപടി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സി.ഐ.ടിയു രായമംഗലം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അഡ്വ.എം.ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ. ഇ.സി.യു സെക്രട്ടറി എൻ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ടി.ടി.ബേബി, അജീഷ്, ഉഷ, നിഷാദ് എന്നിവർ സംസാരിച്ചു.