ramayana-masam

കൊച്ചി: രാമയണ ശീലുകളുമായി വീണ്ടുമൊരു കർക്കടക സന്ധ്യ എത്തുന്നു. കൊവിഡ് കാലമായതിനാൽ ക്ഷേത്രങ്ങളിൽ മിതമായ ചടങ്ങുകൾ മാത്രമേ ഉണ്ടാകൂ. എറണാകുളം ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ എല്ലാം പാരായണം മാത്രമായി ചുരുക്കിയിട്ടുണ്ട്.

എറണാകുളം ശിവക്ഷേത്രത്തിൽ മാത്രമാണ് വിപുലമായ ചടങ്ങുകൾ.

• എറണാകുളം ക്ഷേത്രത്തി​ൽ 17 മുതൽ ആഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളിൽ ഭാവയാമി രഘുരാമം എന്ന പേരിൽ രാമായണ പാരായണവും പ്രഭാഷണവും നടത്തും.

• കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ 31 ദിവസവും രാമായണ പാരായണവും ഗണപതി ഹോമവും ഭഗവതി സേവയും.

• തിരുവൈരാണിക്കുളം ദേവീ ക്ഷേത്രത്തിൽ ആഘോഷങ്ങൾ ഒന്നുമില്ലാതെ ചടങ്ങുകൾ മാത്രം. പാരായണവും ഉണ്ടായിരിക്കും.

• ആലുവ മഹാദേവ ക്ഷേത്രത്തിൽ ഇത്തവണയും പാരായണം ഇല്ല,. ആളുകൾ കൂടാൻ ഇടയുള്ളതിനാലാണ് ഒഴി​വാക്കി​യതെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ദിവസും പ്രത്യേക ഗണപതി ഹോമവും ഭഗവതി സേവയും നടത്താം.

• പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിൽ ഇത്തവണ പാരായണം ഉണ്ടാകും. സ‌ർക്കാർ‌ നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ ചടങ്ങുകൾ ഒഴിവാക്കും.

• ചിറ്റൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ രാമായണ പാരായണം, നിറമാല, വിളക്ക് എന്നിവയുണ്ട്. എല്ലാ വർഷവും നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഇത്തവണ ചടങ്ങു മാത്രമായി നടത്തും.