കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടാബുകൾ നൽകി. അഡ്വ. പി.വി.ശ്രീനിജിൻ വിതരണോദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ സി.കെ.ഷാജി അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക അനിത കെ.നായർ, പ്രിൻസിപ്പൽ ബിജുകുമാർ, പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി, മഞ്ജു രാജു, ജീമോൾ കെ. ജോർജ് എന്നിവർ സംസാരിച്ചു. സ്‌കൂൾ മാനേജ്‌മെന്റും സ്റ്റാഫും ചേർന്ന് 28 വിദ്യാർത്ഥികൾക്കാണ് ടാബുകൾ വിതരണം ചെയ്തത്.