നെടുമ്പാശേരി: സ്ത്രീധന സമ്പ്രദായത്തിനും സ്ത്രീപീഡനങ്ങൾക്കുമെതിരെ കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാല വനിതാവേദി സംഘടിപ്പിച്ച വെബിനാർ പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് സരസു രാജൻ അദ്ധ്യക്ഷയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളും പരാതിപരിഹാര സംവിധാനങ്ങളും എന്ന വിഷയത്തിൽ അങ്കമാലി ശിശുവികസനപദ്ധതി ഓഫീസർ എൻ. ദേവി വിഷയമവതരിപ്പിച്ചു. വായനശാല പ്രസിഡന്റ് വി.എസ്. സുധീശൻ, സെക്രട്ടറി രജി മുരുകൻ, യമുന അനിൽകുമാർ എന്നിവർ സംസാരിച്ചു.