kklm
തിരുമാറാടിയിൽ വാക്‌സിനേഷൻ ഔട്ട് റീച്ച് ക്യാമ്പ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ സമീപം

കൂത്താട്ടുകുളം:തിരുമാറാടി ഗ്രാമ പഞ്ചായത്തിനെ പൂർണ വാക്സിനേഷനിലേക്ക് എത്തിക്കുന്നതിനായി വാക്‌സിനേഷൻ ഔട്ട് റീച്ച് ക്യാമ്പ് നടത്തി. കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി മൂന്നാം തരംഗത്തിന് തടയിടാൻ പഞ്ചായത്തിലെ മുഴുവൻ ആളുകളെയും വാക്സിനേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി 60വയസിന് മുകളിൽ ഫസ്റ്റ് ഡോസ് എടുക്കാത്തവരെയും 100 ദിവസം കഴിഞ്ഞ സെക്കൻഡ് ഡോസ് എടുക്കേണ്ടവരെയും പരിഗണിച്ചാണ് വാക്‌സിനേഷൻ ഔട്ട് റീച്ച് ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്.തിരുമാറാടി ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് വാക്‌സിനേഷൻ ഔട്ട് റീച്ച് ക്യാമ്പ് നടത്തിയിട്ടുള്ളത്. ക്യാമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമ മുരളീധരകൈമൾ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എം.എം.ജോർജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സന്ധ്യാമോൾ പ്രകാശ്, പഞ്ചായത്ത്‌ അംഗങ്ങളായ കെ.കെ.രാജ്കുമാർ , സി വി ജോയ്, ആലിസ് ബിനു, ഡോ. സിജോ, ഡോ. ആന്മരിയ, അക്കൗണ്ടന്റ് റെജി ജോസഫ്, ജെ.എച്ച്.ഐ സോണി തോമസ്, പി.ആർ. ഒ ബിനീഷ് എന്നിവർ നേതൃത്വം നൽകി. വാക്‌സിൻ കൂടുതൽ ലഭ്യമാകുന്ന മുറക്ക് കൂടുതൽ ആളുകൾക്ക് വാക്‌സിൻ വിതരണം നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.