pattikamorcha
പട്ടികജാതി മോർച്ച പ്രതിഷേധ ധർണ അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കേന്ദ്രം സൗജന്യമായി നൽകുന്ന കൊവിഡ് വാക്‌സിൻ വിതരണം അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഒ.ബി.സി മോർച്ച ധർണ നടത്തി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം. ഒ ഓഫീസിന് മുന്നിൽ നടന്ന ധർണ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു ഉദ്‌ഘാടനം ചെയ്തു.

ഓൺലൈനായി ബുക്ക് ചെയ്ത് വാക്സിൻ എടുക്കാൻ ചെന്നാൽ വാക്‌സിൻ ലഭ്യമല്ലെന്ന് പറഞ്ഞ് മടക്കിഅയക്കുകയും പിന്നീട് സി.പി.എം പ്രവർത്തകർക്ക് വാക്സിൻ മറിച്ച് നൽകുകയുമാണ് ചെയ്യുന്നതെന്ന് ഷൈജു ആരോപിച്ചു.

ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു പ്രവീൺ, ട്രഷറർ സരീഷ് ചെറായി, ജലജ ആചാര്യ, അഡ്വ. പി.എസ്. സ്വരാജ് പ്രസംഗിച്ചു.