ആലുവ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സർവീസ് ആരംഭിച്ച ട്രെയിനുകളിൽ സീസൺ ടിക്കറ്റ് നൽകാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന നിർവാഹക സമിതി അംഗവുമായ കുരുവിള മാത്യൂസ് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.
കുറച്ച് ട്രെയിനുകൾ മാത്രമേ ഓടുന്നുള്ളുവെങ്കിലും യാത്രക്കാരിൽ ബഹുഭൂരിപക്ഷവും സ്ഥിരം യാത്രക്കാരാണ്. ഒാരോ യാത്രക്കും പ്രത്യേകം റീസർവേഷൻ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരുന്നതിനാൽ റെയിൽവേ അധിക ചാർജ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നു. ലോക്ക് ഡൗൺ ഇളവ് വരുമ്പോൾ കൂടുതൽ മെമു പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുന്നതിനുള്ള ക്രമീകരണം ചെയ്യണമെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.