road-ing-
തേലത്തുരുത്ത് - ചൗക്കക്കടവ് റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.

പറവൂർ: പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാംവാർഡിലെ തേലത്തുരുത്ത് - ചൗക്കക്കടവ് റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അദ്ധ്യക്ഷത വഹിച്ചു. കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമീല ശിവൻ, പി.എൽ. ഫ്രാൻസിസ്, ഷാജൻ മാളവന, ലൈജു കാട്ടാശേരി, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.വി. ലാജു, വി.എസ്. അനിക്കുട്ടൻ, ഡേവീസ് പനക്കൽ എന്നിവർ പങ്കെടുത്തു. ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ തുക ഉപയോഗിച്ചായിരുന്നു നിർമ്മാണം.