msm
മുളവൂർ എം.എസ്.എം സ്കൂൾ മാനേജ്മെന്റിന്റേയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ആവിഷ്കരിച്ച സ്മാർട്ട് ഫോൺ ചലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മുളവൂർ എം.എസ്.എം സ്കൂൾ മാനേജ്മെന്റിന്റേയും അദ്ധ്യാപകരുടെയും നേത്രത്വത്തിൽ 25 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. പദ്ധതിയുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ. എ നിർവഹിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക ഇ.എം. സൽമത്ത് വിഷവാതരണം നടത്തി.ഓഗ്‌മെന്റഡ് റിയാലി ക്ലാസുകളുടെ ഉദ്ഘാടനം പഞ്ചായത്ത് അംഗം ഇ. എം.ഷാജി നിർവഹിച്ചു. എം.എസ്.എം ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എം.സീതി മുഖ്യപ്രഭാഷണം നടത്തി.എം .എസ് .എം ട്രസ്റ്റ് ചെയർമാൻ എം എം യൂസഫ്, ട്രസ്റ്റ് ട്രഷറർ എം എം കുഞ്ഞുമുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ എം . എസ് .അലി, പി .എം .അസീസ്, അദ്ധ്യാപകരായ ഫാറൂഖ് എം .എ, മുഹമ്മദ് കുട്ടി,സ്കൂൾ മാനേജർ എം.എം .അലി, എന്നിവർ സംസാരിച്ചു.