മൂവാറ്റുപുഴ: കേരള എൻ.ജി.ഒ അസോസിയേഷൻ മൂവാറ്റുപുഴ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാലാമ്പൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.തോമസ് ഹെർബിറ്റ് പഠനോപകരണങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സബിതയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.എൻ. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അരുൺ കെ .നായർ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി.ബി. അജിതൻ, ബേസിൽ വർഗീസ്, ജില്ലാ ജോയിന്റ് സെക്രട്ടറി മുരളി കണിശാംപറമ്പിൽ , ജില്ലാ സെക്രട്ടറിയേറ്റ് അംഗം സനന്ദ് എന്നിവർ പ്രസംഗിച്ചു.