കൊച്ചി: പട്ടികജാതി വനിതകൾക്കും പെൺകുട്ടികൾക്കും നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ നാളെ തൊടുപുഴയിൽ സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. സംസ്ഥാന ഭാരവാഹികൾ സത്യാഗ്രഹത്തിന് നേതൃത്വം നൽകും. സംസ്ഥാന ബാലാവകാശകമ്മിഷൻ, പട്ടികജാതി കമ്മിഷൻ, വനിതാ യുവജന കമ്മിഷനുകൾ എന്നിവയെല്ലാം പട്ടിക ജാതി സമൂഹത്തിനു നീതി നിഷേധിക്കുകയാണ്.വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ നീതിക്കായി പട്ടികജാതി മോർച്ച എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു