പറവൂർ: കേന്ദ്ര സർക്കാർ പുതിയതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തിനെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സഹകരണ ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധധർണ നടത്തി. പറവൂർ സഹകരണ ബാങ്കിന് മുന്നിൽ കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര സഹകരണ ബാങ്കിൽ ആർ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു.കെ.സി. സാബു അദ്ധ്യക്ഷത വഹിച്ചു. മന്നം സഹകരണ ബാങ്കിൽ ടി.എസ്. രാജൻ, ചെട്ടിക്കാട് സഹകരണ ബാങ്കിൽ കെ.സി. രാജീവ്, ചിറ്റാറ്റുകര സഹകരണ ബാങ്കിൽ പി.കെ. സുരേന്ദ്രൻ, താലൂക്ക് സർക്കാർ ജീവനക്കാരുടെ സഹകരണ സംഘത്തിൽ എ.എ. പവിത്രൻ, കൈതാരം സഹകരണ ബാങ്കിൽ സി.ആർ. ബാബു, പള്ളിയാക്കൽ സഹകരണ ബാങ്കിൽ എം.പി. വിജയൻ, ചേന്ദമംഗലം കൈത്തറി സംഘത്തിൽ പി.എ. സോജൻ, പറവൂർ മഹിളാ സഹകരണ ബാങ്കിൽ ടി.എസ്. പുഷ്കല എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.