anwar-sadath-mla
പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന പി.ഡി. പത്മനാഭൻ നായരുടെ എട്ടാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ.എ പ്രസംഗിക്കുന്നു

ആലുവ: പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന പി.ഡി. പത്മനാഭൻ നായരുടെ എട്ടാമത് ചരമവാർഷികം എം.സി.പി.ഐ (യു) ഇരുഗ്രൂപ്പുകളും ആചരിച്ചു.

ഇ.കെ. മുരളി വിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ഇ.കെ. മുരളി അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റിഅംഗം കെ.ആർ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, ഐ.എൻ.ടി.യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, എം.സി.പി.ഐ (യു) നേതാക്കളായ പി.പി. സാജു, അബ്ദുൾ സമദ്, ജോസ് തോമസ്, എം.മീതിയൻ പിള്ള, മുൻ കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, വി.പി. നാരായണപിള്ള എന്നിവർ സംസാരിച്ചു.

എം. ശ്രീകുമാർ പക്ഷം എം.സി.പി.ഐ (യു) സംഘടിപ്പിച്ച അനുസ്മരണം സംസ്ഥാന സെക്രട്ടറി എം. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വി.ജി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിശ്വകല തങ്കപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനീസ് ജോർജ്, എ.പി. പോളി, സംസ്ഥാന കമ്മറ്റി അംഗം എം.പി. ജോർജ്, കെ. വിജയൻ, കെ.പി. സെലീന എന്നിവർ സംസാരിച്ചു.