hc

കൊച്ചി: അന്തരിച്ച നടൻ രാജൻ. പി. ദേവിന്റെ ഭാര്യ ശാന്തമ്മ മരുമകളുടെ ആത്മഹത്യയെ തുടർന്നുള്ള കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡന കുറ്റങ്ങൾ ചുമത്തിയ കേസിൽ ശാന്തമ്മയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കു​ഴ​ൽ​പ്പ​ണ​ക്കേ​സ്:​ ​ഹ​ർ​ജി​ ​പി​ഴ​ ​സ​ഹി​തം​ ​ത​ള്ളി

കൊ​ച്ചി​:​ ​കൊ​ട​ക​ര​യി​ൽ​ ​കു​ഴ​ൽ​പ്പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​ ​കേ​സി​ന്റെ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​പ്ര​ത്യേ​ക​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​നി​യോ​ഗി​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​പി​ഴ​ചു​മ​ത്തി​ ​ത​ള്ളി.​ ​പാ​ല​ക്കാ​ട്ടെ​ ​ആ​ൾ​ ​കേ​ര​ള​ ​ആ​ന്റി​ ​ക​റ​പ്ഷ​ൻ​ ​ആ​ൻ​ഡ് ​ഹ്യൂ​മ​ൻ​ ​റൈ​റ്റ്സ് ​പ്രൊ​ട്ട​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​പ്ര​സി​ഡ​ന്റ് ​ഐ​സ​ക്ക് ​വ​ർ​ഗീ​സ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യാ​ണ് ​ചീ​ഫ് ​ജ​സ്റ്റി​സ് ​എ​സ്.​ ​മ​ണി​കു​മാ​ർ,​ ​ജ​സ്റ്റി​സ് ​ഷാ​ജി.​ ​പി.​ ​ചാ​ലി​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് 10,000​ ​രൂ​പ​ ​പി​ഴ​ ​ചു​മ​ത്തി​ ​ത​ള്ളി​യ​ത്.​ ​പി​ഴ​ത്തു​ക​ ​ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ​ ​കേ​ര​ള​ ​ലീ​ഗ​ൽ​ ​സ​ർ​വീ​സ് ​അ​തോ​റി​റ്റി​യി​ൽ​ ​അ​ട​യ്ക്കാ​നും​ ​ഉ​ത്ത​ര​വി​ൽ​ ​പ​റ​യു​ന്നു.