strom
കാലടി ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും വീടിനു മുകളിൽ ഒടിഞ്ഞ വീണ പ്ലാവ്

കാലടി: കാലടിയിയിൽ ഇന്നലെ പുലർച്ചെയുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപകമായി നാശനഷ്ടമുണ്ടായി. നിരവധി ജാതി, തേക്ക്, പ്ലാവ് മരങ്ങൾ ഒടിഞ്ഞുവീണു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ വീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി.

എ.യു. കുഞ്ഞുമുഹമ്മദ്, പള്ളാശേരി ജോസ്, പയ്യപ്പിള്ളി ആന്റു, എ.കെ. രാജൻ വല്ലൂരാൻ എന്നിവരുടെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. നിരവധി ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് പ്രദേശത്താകെ വൈദ്യുതബന്ധം നിലച്ചു.

വാർഡ് ഒന്ന്, രണ്ട്, മൂന്ന് പ്രദേശങ്ങളിൽ സി.പി.എം ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, പഞ്ചായത്ത് അംഗങ്ങളായ പി.കെ. കുഞ്ഞപ്പൻ, സി.വി. സജേഷ്, കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.