പള്ളുരുത്തി: സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ ശ്രീനാരായണ സാമൂഹ്യ സാംസ്ക്കാരിക സേവാസംഘം അനുശോചിച്ചു. സ്വാമിയുടെ വിയോഗം ലോകജനതക്ക് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി. അഡ്വ.കെ.എൻ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. പി. വിജയൻ, ഐ.ജി. സതീശൻ തുടങ്ങിയവർ സംബന്ധിച്ചു.