photo
കാറ്റിൽ തകർന്ന നായരമ്പലം അറക്കൽ അംബ്രോസിന്റെ വീട്‌

വൈപ്പിൻ: നായരമ്പലം വെളിയത്താംപറമ്പ് കടപ്പുറത്ത് ഇന്നലെ പുലർച്ചെ ഉണ്ടായ കാറ്റിൽ അഞ്ച് വീടുകൾ തകർന്നു. വീടുകളുടെ ഓടും ഷീറ്റുകളും പറന്നുപോയി. അറക്കൽ അംബ്രോസ്, കാനപ്പിള്ളി സൈമൺ, മാവുങ്കശേരി ആന്റണി, പാമ്പാടിപറമ്പിൽ ആനി എഞ്ചൽ, നികത്തുതറ ബാബു എന്നിവരുടെ വീടുകളാണ് തകർന്നത്. ഉദയസൂര്യൻ വള്ളത്തിന്റെ ഓഫീസും തകർന്നു. പള്ളി ജംഗ്ഷനിൽ മരംവീണ് വൈദ്യുതിലൈനുകൾ പൊട്ടിവീണു.