കൊച്ചി: നിലവിൽ സർവേ നടത്തിയിട്ടുള്ള തെരുവുകച്ചവടക്കാർക്ക് ലൈസൻസ് നൽകണമെന്നും പുതിയ സർവേ അതിനുശേഷം മതിയെന്നും കേരള പ്രദേശ് വഴിയോര വ്യാപാരി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു.
തെരുവ് കച്ചവടക്കാരുടെ അവകാശനിയമം സംസ്ഥാനത്തെ 354 പഞ്ചായത്തുകളിലേക്ക് നീട്ടുന്ന സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. എ.എൽ. സക്കീർ ഹുസൈൻ, ടി.കെ. രമേശൻ, സിദ്ധിഖ് പുളിയാമ്പിള്ളി, സി.സി. വിജു, ഇ.എച്ച്. ഇസ്ഹാക്, സാംസൺ അറക്കൽ, എ.എം. ഷുക്കൂർ എന്നിവർ പ്രസംഗിച്ചു.