പെരുമ്പാവൂർ: പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും സി.പി.എം -ഡി.വൈ.എഫ്.ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപന്തം കൊളുത്തി പ്രതിഷേധിച്ചു. പ്രതിഷേധസമരം പെരുമ്പാവൂർ മുൻസിപ്പൽ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കമൽ ശശി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന സെക്രട്ടറി ജിന്റോ ജോൺ, ജില്ലാ സെക്രട്ടറി സനൽ അവറാച്ചൻ, ടി. ജി സുനിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ അൽത്താഫ് കെ. എസ്, ബിബിൻ ഇ. ഡി, ജെഫർ റോഡിഗെറ്‌സ്, മുഹമ്മദ് അഫ്‌സൽ, അനിൽ ജോസ്, സഫീർ മുഹമ്മദ്. മണ്ഡലം പ്രസിഡന്റുമാരായ അമൽ പോൾ, താജുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.