കുമ്പളങ്ങി: ഇന്ധന, പാചക വാതക വിലവർദ്ധനവിനെതിരെ ചുള്ളിക്കൽ മണ്ഡലത്തിന്റെ നേതൃത്വത്തിൽ 14-ാം ഡിവിഷനിൽ ചുള്ളിക്കൽ കുമാർ പെട്രോൾ പമ്പിൽ നടത്തിയ പ്രതിഷേധ ധർണ കൊച്ചി നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ജോൺ പഴേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ജി. ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം എ.എം. അയൂബ്, സൗത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റ് നെൽസൻ കോച്ചേരി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കവിതാ ഹരികുമാർ, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ ബെന്നി ജോസഫ്, ബാബു മലർക്കണ്ടത്തിൽ, പി.എസ്. രാജീവ്, ഷൈജു തോമസ്, പി.പി. ജെയിംസ്, രാമപടിയാർ, ജോസ് പടിക്കൽ, എൽ.ടി. ഓസ്റ്റിൻ ഷീബാ ഷാലി, ലാലി ടൈറ്റസ്, ജാസ്മിൻ, ആനി, അലക്‌സ് , സേവ്യർ എന്നിവർ പങ്കെടുത്തു.