ayanki

കൊച്ചി: കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സഹായി പാനൂർ സ്വദേശി അജ്മലിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ പത്തു മണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു.

അർജുൻ ആയങ്കിക്കും കൂട്ടാളികൾക്കും സിം കാർഡ് എടുത്തു നൽകിയത് അജ്മലാണ്. അർജുൻ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചാണ് അറസ്റ്റ്. അജ്മലിന്റെ സുഹൃത്ത് ആഷിക്കിനെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.

അർജുനുമായി ബന്ധമുണ്ടെന്ന കസ്റ്റംസിന്റെ കണ്ടെത്തൽ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിൽ നിഷേധിച്ചു. ഇന്നലെ രാവിലെ 11 നാരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 9 വരെ തുടന്നു. നൽകിയ മൊഴി വിലയിരുത്തി വീണ്ടും ചോദ്യം ചെയ്യലിന് വിളിക്കുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

തന്റെ വീട്ടിൽ നിന്ന് കസ്റ്റംസിന് ലഭിച്ച നക്ഷത്രം പൊലീസ് യൂണിഫോമിലേതല്ലെന്ന് ഷാഫി അവകാശപ്പെട്ടു. ചെഗുവേര തൊപ്പിയിലെ നക്ഷത്രമാണത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി തനിക്ക് ബന്ധമില്ല.

സ്വർണക്കടത്തിൽ ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർക്ക് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്. അറസ്റ്റിലായ അർജുൻ ആയങ്കിയും മുഹമ്മദ് ഷെഫീക്കും ഇതുസംബന്ധിച്ച മൊഴി നൽകിയിട്ടുണ്ട്.

അ​ർ​ജു​ൻ​ ​ആ​യ​ങ്കി​ക്ക് ​അ​ന്തർ
സം​സ്ഥാ​ന​ ​ബ​ന്ധം​:​ ​ക​സ്റ്റം​സ്

കൊ​ച്ചി​:​ ​ക​രി​പ്പൂ​ർ​ ​സ്വ​ർ​ണ​ ​ക്വ​ട്ടേ​ഷ​ൻ​ ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​അ​ർ​ജ്ജു​ൻ​ ​ആ​യ​ങ്കി​ക്ക് ​അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​ക​ള്ള​ക്ക​ട​ത്ത് ​സം​ഘ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്നും​ ​ഇ​പ്പോ​ൾ​ ​സ്വ​ർ​ണം​ ​പി​ടി​കൂ​ടി​യ​ ​സം​ഭ​വം​ ​മ​ഞ്ഞു​മ​ല​യു​ടെ​ ​അ​ഗ്രം​ ​മാ​ത്ര​മാ​ണെ​ന്നും​ ​ക​സ്റ്റം​സ് ​സം​ഘം​ ​കോ​ട​തി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​അ​ർ​ജ്ജു​ൻ​ ​ആ​യ​ങ്കി​യു​ടെ​ ​റി​മാ​ൻ​ഡ് 14​ ​ദി​വ​സം​ ​കൂ​ടി​ ​നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​പ​റ​യു​ന്ന​ത്.​ ​ഇ​തു​ ​പ​രി​ഗ​ണി​ച്ച​ ​കോ​ട​തി​ ​ഇ​യാ​ളെ​ ​ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്തു.
ഇ​ന്ത്യ​യി​ലേ​ക്ക് ​വ​ൻ​തോ​തി​ൽ​ ​സ്വ​ർ​ണം​ ​ക​ട​ത്തു​ന്നു​ണ്ട്.​ ​രാ​ജ്യ​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​ഭ​ദ്ര​ത​യ്ക്കും​ ​സു​ര​ക്ഷ​ക്കും​ ​ഭീ​ഷ​ണി​യാ​ണി​ത്.​ ​ഇ​തി​ൽ​ ​മു​ഖ്യ​ ​പ​ങ്കു​ ​വ​ഹി​ക്കു​ന്ന​വ​രെ​ ​ക​ണ്ടെ​ത്താ​ൻ​ ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണം.
ടി.​പി.​ ​വ​ധ​ക്കേ​സി​ൽ​ ​ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​ ​പ്ര​തി​ ​മു​ഹ​മ്മ​ദ് ​ഷാ​ഫി​യു​ടെ​ ​വീ​ട്ടി​ൽ​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​ൽ​ ​അ​ർ​ജ്ജു​ൻ​ ​ആ​യ​ങ്കി​യു​മാ​യു​ള്ള​ ​അ​ടു​പ്പം​ ​വ്യ​ക്ത​മാ​ക്കു​ന്ന​ ​തെ​ളി​വു​ക​ൾ​ ​ക​ണ്ടെ​ടു​ത്തി​രു​ന്നു.​ ​ഇ​വ​യൊ​ക്കെ​ ​മു​ദ്ര​വ​ച്ച​ ​ക​വ​റി​ൽ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യെ​ ​പി​ന്തു​ണ​യ്ക്കു​ന്ന​വ​രാ​ണെ​ന്ന് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൂ​ടെ​ ​പ്ര​ച​രി​പ്പി​ച്ച് ​യു​വാ​ക്ക​ളെ​ ​ആ​ക​ർ​ഷി​ക്കു​ന്ന​ ​രീ​തി​യാ​ണ് ​സ്വ​ർ​ണ​ക്ക​ട​ത്തു​ ​സം​ഘ​ങ്ങ​ൾ​ക്കു​ള്ള​തെ​ന്നും​ ​ക​സ്റ്റം​സി​ന്റെ​ ​റി​പ്പോ​ർ​ട്ടി​ലു​ണ്ട്.