കൊച്ചി : സ്പുട്‌നിക് .വി. വാക്‌സിൻ മെഗാ ക്യാമ്പിൽ ആശംസകനായെത്തിയ സംസ്ഥാന സഹകരണ റജിസ്ട്രാറും ലൈഫ് മിഷൻ സി.ഇ.ഒയുമായ പി.ബി.നൂഹ് വാക്‌സിൻ സ്വീകരിച്ച് മടങ്ങി. കേരള വ്യാപാരി വ്യവസായി ( കെ.വി.വി. ഇ. എസ് )ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി ആസ്റ്റർ മെഡ്‌സിറ്റിയിൽ സംഘടിപ്പിച്ച വാക്‌സിൻ ക്യാമ്പിൽ ആശംസകൾ അറിയിക്കാൻ എത്തിയതായിരുന്നു നൂഹ്. ഉദ്ഘാടനം നിർവഹിക്കാനെത്തിയ അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം സ്പുട്‌നിക് വാക്‌സിൻ സ്വീകരിച്ചത്.
സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര മുഖ്യാതിഥിയായി. ഡീൻ കുര്യാക്കോസ്, ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് , ജനറൽ സെക്രട്ടറി അഡ്വ. എ.ജെ.റിയാസ്, ട്രഷറർ സി.എസ്.അജ്മൽ, വൈസ് പ്രസിഡന്റ് പി.എ. കബീർ, ജില്ല സെക്രട്ടേറിയറ്റ് അംഗം സിജു സെബാസ്റ്റ്യൻ, ജില്ല സെക്രട്ടറി സനൂജ് സ്റ്റീഫൻ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ടോജി തോമസ്, ജനറൽ സെക്രട്ടറി കെ.എസ് നിഷാദ് തുടങ്ങിയവർ സംസാരിച്ചു.