photo
കെ.എൽ.സി.എയുടെ പ്രതിഷേധജ്വാല പള്ളത്താംകുളങ്ങരയിൽ അലക്‌സ് താളൂപ്പാടത്ത് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഫാ.സ്റ്റാൻ സ്വാമി മരണമടഞ്ഞ സംഭവത്തിലും മനുഷ്യാവകാശ ധ്വംസനത്തിലും പ്രതിഷേധിച്ച് ചെറുവൈപ്പ് അമലോത്ഭവമാതാ പള്ളിയുടെ നേതൃത്വത്തിൽ കെ.എൽ.സി.എ, കെ.സി.വൈ.എം. എന്നിവ ചേർന്ന് പ്രതിഷേധജ്വാല തെളിച്ചു. പള്ളത്താംകുളങ്ങരയിൽ കെഎൽസിഎ രൂപത പ്രസിഡന്റ് അലക്‌സ് താളൂപ്പാടത്ത് ഉദ്ഘാടനം ചെയ്തു. ഫാ.ജോസഫ് കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. ഡഗ്ലസ്, അജിത്.കെ.തങ്കച്ചൻ, സിനി ജെയ്‌സൺ, ലിജി തദേവൂസ്, ജെയ്‌സൺ ജോസഫ്, ജൻസൻ ആൽബി, സന്തോഷ് ചിറ്റേത്ത്, അംബ്രോസ്, ബോസ്, ടോണി, വികാസ്, പോൾജോസ് എന്നിവർ പങ്കെടുത്തു.