കൊച്ചി: സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സഹകരണ സ്ഥാപനങ്ങൾക്കു മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ വെണ്ണല സർവീസ് സഹകരണ ബാങ്കിനു മുന്നിൽ സമരം സംഘടിപ്പിച്ചു.
സി.ഐ.ടി.യു വൈറ്റില ഏരിയാ സെക്രട്ടറി അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.യു വെണ്ണല മേഖലാ പ്രസിഡന്റ് എം.എൻ. ലാജി അദ്ധ്യക്ഷയായി. ടി.എസ്. ഹരി, ടി.ആർ. നമകുമാരി, ടി.സി. മായ, ദീപ.ഡി.ബി, എ.ജി. രാജേഷ്, അനൂപ് കെ.എച്ച് എന്നിവർ സംസാരിച്ചു.