കൊച്ചി: കടവന്ത്ര ദേവീക്ഷേത്രത്തിൽ 17 മുതൽ ആഗസ്ത് 16 വരെ രാമായണമാസം ആചരിക്കും. എല്ലാ ദിവസവും ഗണപതിഹോമം, ഭഗവതിസേവ, നിറമാല, ചുറ്റുവിളക്ക്, രാമായണ പാരായണം, രാമായണ പ്രശ്‌നോത്തരിമത്സരം എന്നിവ ഉണ്ടായിരിക്കും. ആഗസ്റ്റ് 7ന് 108 നാളികേരത്തിന്റെ മഹാ അഷ്ടദ്രവ്യഗണപതി ഹോമം പുലിയന്നൂർ പ്രശാന്ത്‌ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തും. 15ന് മൂന്നുമണിക്ക് രാമായണ ക്വിസ്, 16ന് സമ്പൂർണ രാമായണ പാരായണത്തോടെ സമാപിക്കും.