കൊച്ചി: ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകി എറണാകുളം ജില്ല മുന്നിലെത്തി.
'ഗസ്റ്റ് വാക്‌സ് ' എന്ന് പേരിട്ടിട്ടുള്ള വാക്‌സിനേഷൻ ഡ്രൈവിലൂടെ ഇതുവരെ 7368 അന്യസംസ്ഥാന തൊഴിലാളികൾക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. 30 വാക്‌സിനേഷൻ ക്യാമ്പുകളാണ് ജില്ലയിൽ ഇവർക്കായി നടന്നത്. തിങ്കളാഴ്ച മാത്രം 455 പേർക്കാണ് വാക്‌സിൻ നൽകിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകിയതും എറണാകുളം ജില്ലയിലാണ് .