xxxx
ഫോട്ടോ

തൃപ്പൂണിത്തുറ: കൊവിഡ് ലോക്ക്ഡൗൺ മൂലം തിരക്കൊഴിഞ്ഞ കുരീക്കാട് റെയിൽവേ സ്റ്റേഷൻ സാമൂഹ്യ വിരുദ്ധരുടെ താവളമായി. കൊവിഡ് പടരുന്നതിന് മുമ്പ് മെമു, മറ്റ് പാസഞ്ചർ ട്രെയിനുകൾ ഇവിടെ നിർത്തിയിരുന്നു. സമീപ ജില്ലയിലേക്കും മറ്റുമായി ജോലിക്കും വ്യാപാരത്തിനുമായി പോയിരുന്ന നൂറോളം യാത്രക്കാർ ഈ സ്റ്റേഷൻ ഉപയോഗപ്പെടുത്തിയിരുന്നു. ഇപ്പോൾ രാത്രിയായാൽ മദ്യപന്മാരും ഇതര സംസ്ഥാനക്കാർ അടങ്ങുന്ന മയക്കുമരുന്ന് സംഘവും സജീവമാണ്. വിശ്രമമുറി തുറന്ന് കിടക്കുകയാണ്. പരിസരം കാടു കേറി നശിക്കുന്നു. പ്ലാറ്റ് ഫോമിലെ വെളിച്ചം ഇല്ലാതാക്കി.. കൊവിഡ് കഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലാകുമ്പോൾ ഈ പൊതു സ്ഥാപനം പൂർണമായും സാമൂഹ്യ വിരുദ്ധർ കൈയടക്കുമെന്നാണ് പരിസരവാസികൾ പറയുന്നത്. റെയിൽവേ അധികൃതർ രാത്രി കാല സുരക്ഷാ ജീവനക്കാരനെ നിയമിച്ചാലെ ഇതിന് പരിഹാരമാകൂ.