കോലഞ്ചേരി: പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അവരോടൊപ്പം മുൻ നിരയിലുണ്ടാകുമെന്ന് അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. കേരള ജേർണലിസ്റ്റ് യൂണിയൻ കുന്നത്തുനാട് താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ആദരവ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് ബാബു പി.ഗോപാൽ സംസ്ഥാന കമ്മിറ്റിയുടെ നിവേദനം എം.എൽ.എക്ക് നൽകി. മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കോലഞ്ചേരി പ്രസ് ക്ളബ് പ്രസിഡന്റുമായ എം.വി. ശശിധരൻ പൊന്നാടയണിച്ച് ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗം സജോ സക്കറിയ, ജോളി കെ.പോൾ, എൻ.പി വർഗീസ്കുട്ടി, എം.എം. പൗലോസ്, പ്രദീപ് അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.