ayurveda

കൊച്ചി: കണ്ണൂരിലെ സർക്കാർ ആയുർവേദ ഗവേഷണ കേന്ദ്രത്തിന് ഡോ. പി.കെ. വാര്യരുടെ പേര് നൽകണമെന്ന് കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഓൺലൈനായി നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ.കൃഷ്ണകുമാർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് ഡോ. പി.മുഹമ്മദ്, ഡോ. പി.കെ. വാരിയർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനൽ സെക്രട്ടറി ഡോ. വി.ജെ. സെബി, ട്രഷറർ ഡോ. പി. ജയറാം, ഫിസിഷ്യൻ ആയുർവേദ മാസിക എഡിറ്റർ ഡോ. വി.ജി. ജയരാജ്, സംസ്ഥാന വനിത ചെയർപേഴ്‌സൺ ഡോ. വഹീദ റഹ്മാൻ എന്നിവർ സംസാരിച്ചു.