മൂവാറ്റുപുഴ: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (കെ.സി.ഇ.സി,എ.ഐ.ടി.യു.സി ) മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. മുൻ എം.എൽ.എബാബുപോൾ സമരം ഉദ്ഘാടനം ചെയ്തു. കെ.സി.ഇസി സംസ്ഥാന കമ്മിറ്റി അംഗം അജി എം.കെ, സി. പി. ഐ എക്സിക്യുട്ടീവ് അംഗം എൻ.അരുൺ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം ഹാരിസ്, മണ്ഡലം എക്സിക്യുട്ടീവ് അംഗം കെ.എ. നവാസ്, കെ.കെ.ശ്രീകാന്ത്, ദിനേശ് കെ.എസ്, എൻ.കെ. പുഷ്പ എന്നിവർ സംസാരിച്ചു.