കൂത്താട്ടുകുളം: കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ കൂത്താട്ടുകുളത്തെ വ്യാപാരികൾക്ക് ആശ്വാസമായി മർച്ചന്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
സൊസൈറ്റിയിൽ എ ക്ലാസ് അംഗത്വമുള്ള വ്യാപാരികൾക്ക് പലിശരഹിത വായ്പയായ 10000 രൂപ നൽകി. ആറുമാസംകൊണ്ട് തവണകളായി അടച്ചു തീർക്കേണ്ട രീതിയിലാണ് ക്രമീകരണം. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വിജയാ ശിവൻ നിർവഹിച്ചു. പ്രസിഡന്റ് ലാജി എബ്രാഹം, വൈസ് പ്രസിഡന്റ് മർക്കോസ് ജോയി കുഴൽനാട്ട്, കൗൺസിലർ സിബി കൊട്ടാരം, ഡയറക്ടർ ബോർഡ് അംഗങ്ങളായ മായ ഫിലിപ്പ്, മാത്തുള്ള.ടി.കെ, തങ്കപ്പൻ.കെ.കെ, അജയൻ.സി.ടി, സജി ജോർജ്, എബ്രാഹം.സി.മാത്യു,സെക്രട്ടറി ആര്യ ദിലീപ്, എന്നിവർ സംസാരിച്ചു.