പാലക്കുഴ: ആറൂർ ഗവൺമെന്റ് ഹൈസ്കൂളിന് നബാർഡ് ധനസഹായത്തോടെ രണ്ട് കോടി രൂപയുടെ കെട്ടിട സമുച്ചയം നിർമ്മിക്കുന്നു. നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തും. ഇതിനുള്ള സ്വാഗത സംഘ രൂപീകരണം പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ കെ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.യോഗം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ രക്ഷാധികാരിയായി മാത്യു കുഴൽനാടൻ എം.എൽ.എയേയും ചെയർമാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിനേയും വൈസ് ചെയർപേഴ്സനായി പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ കെ.എയും ജനറൽ കൺവീനറായി എച്ച്.എം ഇൻ ചാർജ് കെ.എസ് ബിജോയ് യേയും ജോയിന്റ് കൺവീനർമാരായി പാമ്പാക്കുടബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.കെ.ജോസ്, പാലക്കുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ഷിബി കുര്യാക്കോസ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ .പി ബിനു എന്നിവരേയും 14 കമ്മിറ്റി അംഗങ്ങളേയും തിരെഞ്ഞെടുത്തു.