കൊച്ചി: ജല അതോറിറ്റി വൈറ്റില സബ് ഡിവിഷനിലെ (കൊച്ചി കോർപ്പറേഷൻ പഴയ സബ് ഡിവിഷനുകളായ 28,29,30,31,32,33,37) വാട്ടർ കണക്ഷനുള്ള ഉപഭോക്താക്കൾ കെട്ടിട ഉടമസ്ഥരുടെ ഫോൺനമ്പറും ഉപഭോക്തൃ നമ്പറുമായി ലിങ്ക് ചെയ്യുന്നതിന് നാളെ (വെള്ളി) രാവിലെ 10മുതൽ 5വരെ കടവന്ത്രയിലുള്ള ഓഫീസുമായോ www.kwa.kerala.gov.in എന്ന വെബ്സൈറ്റുവഴിയോ 0484-2205580 എന്ന നമ്പറിലോ ബന്ധപ്പെടുക.