aiyf
എ.ഐ.വൈ.എഫ് ഏലൂർ മേഖലാ കമ്മിറ്റി നടത്തിയ ബിരിയാണി ചലഞ്ച് നഗരസഭാ വൈസ് ചെയർപേഴ്സൺ ലീലാ ബാബു ചലച്ചിത്ര താരം സാജു നവോദയക്ക് ബിരിയാണി നൽകി ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ഏലൂർ നഗരസഭാ പ്രദേശത്ത് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളില്ലാതെ ഓൺലൈൻ ക്ലാസുകൾ നഷ്ടപ്പെടാതിരിക്കുവാനും അർഹരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുംവേണ്ടി എ.ഐ.വൈ.എഫ് ഏലൂർ മേഖലാ കമ്മിറ്റി ബിരിയാണി ചലഞ്ച് നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൻ ലീല ബാബു ചലച്ചിത്രതാരം സാജു നവോദയയ്ക്ക് ബിരിയാണി നൽകി ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.ടി. നിക്സൺ വിതരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. കളമശേരി മണ്ഡലം സെക്രട്ടറി പി.കെ. സുരേഷ്, നേതാക്കളായ ടി.എം. ഷെനിൻ, സിജി ബാബു, ടി.ആർ. സിനിരാജ്, ഷെബിൻ മോഹൻ, അക്ഷയ് രവി, റോണിഷ്, എനോഷ്, വർഗീസ് ചെറിയാൻ, ജയശ്രീ സതീഷ്, വി.പി. വിത്സൻ, യു.എഫ്. തോമസ്, ബ്യൂലാ നിക്സൻ, പി.എ. ഹരിദാസ് എന്നിവർ നേതൃത്വം നൽകി.