മുളന്തുരുത്തി: സഹകരണ മേഖലയ്ക്കെതിരായ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ ധർണ നടത്തി. കാർഷിക സഹകരണ ബാങ്കിനു മുന്നിൽ ബാങ്ക് പ്രസിഡന്റ് സി.കെ. റെജി ഉദ്ഘാടനം ചെയ്തു. ജോമോൻ ജേക്കബ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് എൻ.എൻ. സോമരാജൻ, ബ്രാഞ്ച് മാനേജർ സിജു പി.എസ്, എം.ടി. വിജിത്ത് അമൃത കെ.എ എന്നിവർ സംസാരിച്ചു.