കൊച്ചി: കൊവിഡ് മൂന്നാംതരംഗം മുൻനിറുത്തി മാദ്ധ്യമപ്രവർത്തകർക്ക് കൊച്ചി നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അംഗം എസ്. ശശികലയുടെ നേതൃത്വത്തിൽ എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ആയുർവേദ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ദേശീയ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എം.എസ്. നൗഷാദ് മുഖ്യതിഥിയായി. ഡോ. ദേവീദാസ് വെള്ളോടി, പ്രസ് ക്ലബ് സെക്രട്ടറി പി. ശശികാന്ത് എന്നിവർ സംസാരിച്ചു.