പിറവം: കൊവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ ഓട്ടോറിക്ഷ - ടാക്സി ഡ്രൈവർമാർക്ക് എടയ്ക്കാട്ടു വയലിൽ ബി. ജെ.പിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റ് നൽകി. ഗ്രാമ പഞ്ചായത്തംഗവും കിസാൻ മോർച്ച സംസ്ഥാന സെക്രട്ടറിയുമായ എം.ആശിഷ് അദ്ധ്യക്ഷത വഹിച്ചു. മധ്യമേഖല ജനറൽ സെക്രട്ടറി എൻ. പി. ശങ്കരൻകുട്ടി കിറ്റ് വിതരണോദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്ത്, ജനറൽ സെക്രട്ടറി എം. എസ്. കൃഷ്ണകുമാർ, അരുൺ കുമാർ ശ്രീഭവൻ എന്നിവർ സംസാരിച്ചു.