മൂവാറ്റുപുഴ: പാൽ കയറ്റി വന്ന പെട്ടി ഓട്ടോ നിയന്ത്രണം വിട്ട് മാലിന്യം നിറച്ച വാഹനത്തിന് പിന്നിൽ ഇടിച്ചു. പെട്ടിവണ്ടിയുടെ ഡ്രൈവർ കോലഞ്ചേരി സ്വദേശി അനീഷിനെ പരിക്കുകളോടെ മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുദ്ധനാഴ്ച രാവിലെ 11:30 ഓടെ തൊടുപുഴ റോഡിൽ കെ.എം.ബി മില്ലിന് എതിർവശം ആയിരുന്നു അപകടം.