smart
വാളകം മാർസ്റ്റീഫൻ ഹൈസ്കൂളിൽവച്ച് നടന്ന മൊബൈൽ ഫോൺ വിതരണോദ്ഘാടനം മാത്യു കുഴൽ നാടൻ എം.എൽ.എ നടത്തുന്നു

മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും എം.എൽ. എയും സംയുക്തമായി ചേർന്ന് നൽകുന്ന സ്മാർട്ട് ഫോൺ വിതരണം നടന്നു.വാളകം മാർ സ്റ്റീഫൻ ഹൈസ്കൂളിൽ വെച്ച് നടന്ന പരിപാടി ഡോ. മാത്യു കുഴൽനാടൻഎം. എൽ. എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റെജി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഒ.ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ, വൈസ് പ്രസിഡന്റ് രജിത സുധാകരൻ, മോൾസി എൽദോസ്, ബിനോ കെ ചെറിയാൻ, കെ.പി. എബ്രഹാം, സി.വി. ജോയി,തോമസ് ഡിക്രൂസ്, വി.വി. ജോസ്, എബി പൊങ്ങണത്തിൽ, എവിൻ എൽദോസ്, ടി.വി. തോമസ്, സോജൻ വർഗീസ് എന്നിവർ സംസാരിച്ചു.