പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് 17ന് തുടക്കും കുറിച്ച് ആഗസ്റ്റ് 16ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ ഗണപതിഹവനവും വൈകിട്ട് രാമായണ പാരായണവും നടക്കും. ഭക്തർക്ക് നാമനക്ഷത്രത്തിൽ പാരായണം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വാവുബലിതർപ്പണം ആഗസ്റ്റ് 8ന് നടക്കും.പുലർച്ചെ 5ന് തുടങ്ങുന്ന ചടങ്ങുകൾക്ക് മേൽശാന്തി പി.കെ. മധു കാർമ്മികത്വം വഹിക്കും. ഭാരവാഹികളായ കെ.വി. സരസൻ, കെ. ശശിധരൻ, കെ.ആർ.വിദ്യാനാഥ് തുടങ്ങിയവർ നേതൃത്വം നൽകും.

പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രം, കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രം, പുല്ലാർദേശം ശങ്കരനാരായണ ക്ഷേത്രം, കുമ്പളങ്ങി കണ്ടത്തിപ്പറമ്പ് ക്ഷേത്രം, പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രം, തോപ്പുംപടി രാമേശ്വരം ക്ഷേത്രത്തിലും രാമായണ മാസാചരണം നടത്തും. രാവിലെയും വൈകിട്ടും ഹൈന്ദവ ഭവനങ്ങളിൽ രാമായണ പാരായണം നടക്കും.