ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ 48 എ ഫുൾ പ്ളസിന്റെ തിളക്കത്തോടെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഇക്കുറിയും നൂറുമേനി വിജയംകൊയ്തു. പരീക്ഷയെഴുതിയ 257 പേരിൽ 48 വിദ്യാർത്ഥികൾ എ പ്ളസ് നേടി. തുടർച്ചയായി രണ്ടാംവർഷമാണ് 100 ശതമാനം വിജയം. എട്ടുവർഷത്തിന് ശേഷമാണ് കഴിഞ്ഞവർഷം 100 ശതമാനം വിജയമുണ്ടായത്. അന്ന് 12 പേർക്കാണ് ഫുൾ എ പ്ളസ് ലഭിച്ചത്. ഇക്കുറി ഫുൾ എ പ്ളസുകാരുടെ എണ്ണത്തിൽ നാലിരട്ടി വർദ്ധനവുണ്ട്. കഴിഞ്ഞവർഷം പ്ളസ് ടു പരീക്ഷയിലും എസ്.എൻ.ഡി.പി സ്കൂൾ 100 ശതമാനം വിജയം നേടിയിരുന്നതായി സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് കുട്ടപ്പനും പ്രിൻസിപ്പൽ സീമ കനകാംബരനും അറിയിച്ചു.