കൊച്ചി: പന്തളം കൊട്ടാരത്തിൽ നിന്ന് ശബരിമലയിലേക്ക് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതയിലെ കൈയേറ്റം ഒഴിപ്പിക്കാൻ പത്തനംതിട്ട ജില്ലയിലെ മെഴുവേലി, കുളനട പഞ്ചായത്തുകൾ നടപടിയെടുത്തതിനെതിരെ ഭൂവുടമകൾ നൽകിയ ഹർജിയിൽ ഇവരെ ഒഴിപ്പിക്കുന്നതും കെട്ടിടങ്ങൾ പൊളിക്കുന്നതും ഹൈക്കോടതി ജൂലായ് 29 വരെ തടഞ്ഞു. കുളനട ഉള്ളന്നൂർ സ്വദേശി വി.എസ്. ബിന്ദുകുമാർ ഉൾപ്പെടെ 21 പേർ നൽകിയ ഹർജിയിൽ ദേവസ്വം ബെഞ്ചാണ് ഇടക്കാല ഉത്തരവു നൽകിയത്.